ചത്ത പോലെ കിടന്നു, പൂച്ചയെ പറ്റിച്ച് കിളി; ഏപ്രില്‍ ഫൂള്‍ ദിനത്തിലെ വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd April 2021 01:34 PM |
Last Updated: 02nd April 2021 01:34 PM | A+A A- |
ചത്ത പോലെ കിടന്ന് പൂച്ചയെ പറ്റിക്കുന്ന കിളി
ഇന്നലെ ഏപ്രില്‍ ഫൂള്‍ ദിനമായിരുന്നു. രസത്തിന് കൂട്ടുകാരെയും മറ്റും കളിപ്പിക്കാന്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണ് പതിവാണ്. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പൂച്ചയും ഒരു കിളിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കിളിയെ പിടികൂടി വിശ്രമിക്കുകയാണ് പൂച്ച. കിളി ചത്തുപോയി എന്നാണ് പൂച്ചയുടെ വിചാരം. അതുകൊണ്ട് തന്നെ പൂച്ച കിളിയിന്മേലുള്ള പിടി വിട്ടു. ഞൊടിയിടയില്‍ ചത്തുകിടന്ന പോലെ അഭിനയിച്ച കിളി പറന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം. പിന്നാലെ കിളിയെ പിടികൂടാന്‍ പൂച്ച ഓടുന്നതും കാണാം.
April fool pic.twitter.com/2lbUAkhzP1
— Susanta Nanda IFS (@susantananda3) April 1, 2021