ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു, പത്തുപേര്‍ ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2021 06:01 PM |
Last Updated: 03rd April 2021 06:05 PM | A+A A- |

പ്രതീകാത്മക ചിത്രം
ബീജാപൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ചു ജവാന്‍മാര്‍ക്ക് വീരമൃത്യു.പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബീജാപൂര്‍ ജില്ലയിലെ സിലെഗറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സൂചനയെന്ന് ഛത്തീസ്ഗഢ് പൊലീസ് മേധാവി ഡി എം അവസ്തി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലിനിടയിലാണ് വെടിവെയ്പ്പുണ്ടായത്.