സിംഹക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുരങ്ങന്‍, വാത്സല്യം; വൈറല്‍ വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2021 03:18 PM |
Last Updated: 04th April 2021 03:31 PM | A+A A- |
സിംഹക്കുട്ടിയെ താലോലിക്കുന്ന കുരങ്ങന്‍
കുഞ്ഞുങ്ങളുടെ ഓമനത്വം തുളുമ്പുന്ന മുഖം കണ്ടാല്‍ ഇതര വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍ വരെ ഉപദ്രവിക്കാതെ, താലോലിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാന്‍ക്കുട്ടിയെ സിംഹം താലോലിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്.
സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
മരത്തിന്റെ മുകളാണ് പശ്ചാത്തലം. സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. സിംഹക്കുട്ടിയെ കൊണ്ട് ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടുന്നതും കാണാം. ശത്രുക്കള്‍ വരുന്നുണ്ടോ എന്ന് ചുറ്റിലും നിരീക്ഷിക്കുന്നുമുണ്ട് കുരങ്ങന്‍. കുട്ടിക്കുരങ്ങന്‍ ആണ് എന്ന് കരുതിയാണ് കുരങ്ങന്‍ സിംഹക്കുട്ടിയെ താലോലിക്കുന്നത്.
A male baboon carrying and grooming a lion cub is an unexplained wonder from Nature. The baboon was grooming the lion cub as if it was a baby baboon.
— Susanta Nanda IFS (@susantananda3) April 4, 2021
From South Africa's Kruger National Park.
Kurt Schultz pic.twitter.com/bu84K5zHWd