ഛത്തീസ്ഗഢ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 21 ജവാന്‍മാരെ കാണാതായെന്ന് സൈന്യം; തെരച്ചില്‍

മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 21 ജവാന്‍മാരെ കാണാതായതായി സിആര്‍പിഎഫ്
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ജഗ്ദാല്‍പ്പൂരില്‍ കൊണ്ടുവന്നപ്പോള്‍/എഎന്‍ഐ
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം ജഗ്ദാല്‍പ്പൂരില്‍ കൊണ്ടുവന്നപ്പോള്‍/എഎന്‍ഐ

റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്ന ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 21 ജവാന്‍മാരെ കാണാതായതായി സിആര്‍പിഎഫ്. ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാത്. അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

സിആര്‍പിഎഫ് ജനറല്‍ കുല്‍ദീപ് സിങ് ഛത്തീസ്ഗഢിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കാണാതായ സൈനികര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതായി സൈന്യം അറിയിച്ചു. 

മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പതിനഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകണമെന്നും എന്നാല്‍ ഇതേപ്പറ്റി ഉടന്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കില്ലെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് 250ഓളം മാവോയിസ്റ്റുകള്‍ ഉണ്ടെന്നാണ് വിവരം, 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com