'മോദി കോഡ് ഓഫ് കണ്ടക്ട്'; തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ രൂക്ഷ പ്രതികരണവുമായി മമത

'ബിജെപിക്ക് അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കാം. പക്ഷേ ഈ ലോകത്തെ ഒന്നിനും എന്റെ ജനതയെ കാണുന്നതില്‍ നിന്നോ, അവരുടെ വേദനയില്‍ പങ്കുചേരുന്നതില്‍ നിന്നോ എന്നെ തടായന്‍ സാധിക്കില്ല'
മമത ബാനര്‍ജി/ഫയല്‍
മമത ബാനര്‍ജി/ഫയല്‍


കൊല്‍ക്കത്ത: വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ സിഐഎസ്എഫ് വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 'മോഡല്‍ കോഡ് ഓഫ്‌ കണ്ടക്ട്' എന്നത് 'മോദി കോഡ് ഓഫ് കണ്ടക്ട്' എന്നാക്കണമെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. 

'ബിജെപിക്ക് അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കാം. പക്ഷേ ഈ ലോകത്തെ ഒന്നിനും എന്റെ ജനതയെ കാണുന്നതില്‍ നിന്നോ, അവരുടെ വേദനയില്‍ പങ്കുചേരുന്നതില്‍ നിന്നോ എന്നെ തടായന്‍ സാധിക്കില്ല. എന്റെ സഹോദരങ്ങളെ കാണുന്നതില്‍ നിന്ന് മൂന്നു ദിവസം എന്നെ തടയാന്‍ സാധിക്കും, പക്ഷേ നാലാം ദിവസം ഞാനവിടെ എത്തിയിക്കും'-മമത കുറിച്ചു. 

വെടിവെപ്പില്‍ സിഐഎസ്എഫിന് ക്ലീന്‍ ചിറ്റ് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, 72 മണിക്കൂറിലേക്ക് സംഘര്‍ഷം നടന്ന ജില്ലയിലേക്ക് രാഷ്ട്രീയ നേതാക്കള്‍ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇതിന് പിന്നാലെ മമത ബാനര്‍ജി ഇന്ന് നടത്താനിരുന്ന രണ്ട് തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com