ഒരൊറ്റ ശരീരം, രണ്ട് തല, മൂന്ന് കൈകള്‍; അപൂര്‍വ സയാമീസ് ഇരട്ടകള്‍ 

ഒരൊറ്റ ശരീരം, രണ്ട് തല, മൂന്ന് കൈകള്‍; അപൂര്‍വ സയാമീസ് ഇരട്ടകള്‍ 
സയാമീസ് ഇരട്ടകൾ/ ട്വിറ്റർ
സയാമീസ് ഇരട്ടകൾ/ ട്വിറ്റർ

ഭുവനേശ്വര്‍: രണ്ട് തലയും ഒരു ഉടലും മൂന്ന് കൈകളും രണ്ട് കാലുമായി അപൂര്‍വ സയാമീസ് ഇരട്ടകള്‍ ജനിച്ചു. ഒഡിഷയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. സയാമീസ് ഇരട്ടകള്‍ പെണ്‍കുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്സിങ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം.

ജനിച്ച ആദ്യ മണിക്കൂറുകളില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യവാന്മാരാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

രാജ്‌നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ഉമാകാന്ത് പറയുന്നു. 

ഇത്തരത്തില്‍ സയമീസ് ഇരട്ടകള്‍ അപൂര്‍വമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു. സയാമീസ് ഇരട്ട സഹോദരിമാര്‍ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവര്‍ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട് മൂക്ക് ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. ഡോക്ടര്‍ വിശദീകരിച്ചു. 

2017ല്‍ ഒഡിഷയില്‍ മറ്റൊരു ദമ്പതികള്‍ക്ക് സയാമീസ് ഇരട്ടകള്‍ പിറന്നിരുന്നു. ജഗ, കാലിയ എന്നിവരായിരുന്നു സയാമീസ് ഇരട്ടകളായി ജനിച്ചത്. പിന്നീട് ഇരുവരേയും ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി. എയിംസില്‍ നടന്ന ശസ്ത്രക്രിയയുടെ മുഴുവന്‍ ചെലവുകളും ഒഡിഷ സര്‍ക്കാരാണ് നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com