സ്പു​ട്നി​ക് ഈ മാസം തന്നെ ഇന്ത്യയിലെത്തും; പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ൻ നി​ർ​മി​ക്കും 

വാ​ക്സിൻറെ നി​ർ​മാ​ണം ആ​രം​ഭി​ച്ചെന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വേ​ങ്കി​ടേ​ഷ് വ​ർ​മ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മോ​സ്കോ: റ​ഷ്യ​ൻ നി​ർ​മി​ത കോവിഡ് വാക്സിൻ സ്പു​ട്നി​ക് 5​ൻറെ ആ​ദ്യ ബാ​ച്ച് ഈ ​മാ​സം ഇ​ന്ത്യ​യി​ലെ​ത്തും. വാ​ക്സിൻറെ നി​ർ​മാ​ണം ആ​രം​ഭി​ച്ചെന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വേ​ങ്കി​ടേ​ഷ് വ​ർ​മ പറഞ്ഞു. മേ​യ് മാസത്തിൽ വാ​ക്സി​ൻറെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കും. പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ൻ നി​ർ​മി​ക്കു​മെ​ന്നാണ് വേ​ങ്കി​ടേ​ഷ് അറിയിച്ചത്. 

ഇ​ന്ത്യ​യി​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാണ് സ്പു​ട്നി​ക് 5​. രാജ്യത്ത് കോ​വി​ഡി​ൻറെ ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ൻറെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​വാ​ക്സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. 

റ​ഷ്യ​യി​ൽ നി​ന്നാ​യി​രി​ക്കും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള വാ​ക്സി​ൻ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക.  റ​ഷ്യ​യി​ലെ ഗ​മാ​ലെ​യ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​പി​ഡി​മി​യോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് സ്പു​ട്നി​ക് 5 വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ൽ ഡോ ​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റീ​സാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.​ 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ അവകാശപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com