ഭാരം ഒന്നും പ്രശ്‌നമല്ല!, മാനിനെ കടിച്ചുപിടിച്ച് മരത്തില്‍ പാഞ്ഞുകയറി പുലി (വീഡിയോ)

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
മാനുമായി മരത്തില്‍ പാഞ്ഞുകയറുന്ന പുലി
മാനുമായി മരത്തില്‍ പാഞ്ഞുകയറുന്ന പുലി

തിവേഗത്തില്‍ ഇര പിടിക്കുന്നതിലും മരത്തിന്റെ മുകളില്‍ കയറുന്നതിലും പുലിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. ഇപ്പോള്‍ ഇരയെ കടിച്ചുപിടിച്ച് മരത്തിന്റെ മുകളിലേക്ക് കുതിക്കുന്ന പുലിയുടെ വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വലിയ മരത്തിന്റെ കീഴില്‍ ഇരയുമായി നില്‍ക്കുകയാണ് പുള്ളിപ്പുലി. പിടികൂടിയ മാനിനെ കടിച്ചുപിടിച്ച് മരത്തിന്റെ ഒത്ത മുകളിലേക്ക് കുതിക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് വിസ്മയമാകുന്നത്.

പുലിയ്ക്ക് സമാനമായ ഭാരമുള്ള ഇരയെ കടിച്ചുപിടിച്ചാണ് മരത്തിന്റെ മുകളിലേക്ക് അനായാസമായി വലിഞ്ഞുകയറുന്നത്.  മരത്തിന്റെ മുകളില്‍ സ്വസ്ഥമായി ഇരുന്ന് ഇരയെ ഭക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുലിയുടെ കുതിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com