ഡല്‍ഹിയില്‍ വീണ്ടും 'ഓക്‌സിജന്‍ ദുരന്തം' ; പ്രാണവായുവില്ലാതെ 20 പേര്‍ മരിച്ചു

ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍
ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വച്ചു രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നു/പിടിഐ
ആശുപത്രിയില്‍ കിടക്ക കിട്ടാത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വച്ചു രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നു/പിടിഐ

ന്യൂഡല്‍ഹി:  കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം ഇരുപതു രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപതു പേര്‍ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു മാത്രമാണ് ഓക്‌സിജന്‍ ശേഷിക്കുന്നതെന്നും ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഇരുപത്തിയഞ്ചു പേരാണ് ഓക്‌സിജന്‍ കിട്ടാതെ പടഞ്ഞുമരിച്ചത്. ഇതിനു പിന്നാലെ ഓക്‌സിജന്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികളെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com