'ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കണം'; തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കും

തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. പ്ലാന്റ് തുറന്ന് ഓക്‌സfജന്‍ ഉത്പാദിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ഓക്‌സിജന്‍ പ്ലാന്റ് മാത്രമാണ് തുറക്കുന്നത്. 

എന്നാല്‍ മന്ത്രിസഭാ തീരുമാനത്തിന് എതിരെ തൂത്തുക്കുടിയിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാല് മാസത്തേക്കാണ് പ്ലാന്റിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. 1050 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ പ്രതിഷേധം ഭയന്ന് തുറക്കാനുള്ള അനുമതി നല്‍കുന്നില്ലെന്നും ചൂണ്ടിക്കാണിച്ച് വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

നിലവിലെ ഓക്‌സിജന്‍ ക്ഷാം കണക്കിലെടുത്ത്, പ്ലാന്റ് തുറക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ചെമ്പ് സംസ്‌കരണ പ്ലാന്റ്് അടക്കം മറ്റു യൂണിറ്റുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. ഇത് ഒരു കാരണവശാലും തുറക്കാന്‍ അനുവദിക്കില്ല. 

പാരിസ്ഥിതി പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്ന ജനകീയ സമരത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ 13പേര്‍ മരിച്ചതിന് പിന്നാലെയാണ് പ്ലാന്റ് അടച്ചുപൂട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com