കോവിഷീൽഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിൻ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ 

പരീക്ഷണം നടത്താൻ  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഒരാൾക്ക് വ്യത്യസ്ത വാക്സിനുകൾ നൽകുന്ന വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാൻ ഇന്ത്യ. ആദ്യ ഡോസായി നൽകിയ വാക്സിനു പകരം മറ്റൊരു വാക്സിൻ രണ്ടാം ഡോസായി നൽകുന്നതാണ് വാക്സിൻ മിക്സിങ്. ഇന്ത്യയിൽ നൽകിവരുന്ന കോവിഡ് വാക്സിനുകളായ കോവിഷീൽഡ്– കൊവാക്സിൻ എന്നിവയിൽ ഈ പരീക്ഷണം നടത്താൻ  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തു. 

അബദ്ധത്തിൽ വാക്സിൻ മാറി കുത്തിവയ്ക്കുന്ന സംഭവങ്ങൾ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകരുതെന്നും പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് മുന്നറിയിപ്പെങ്കിലും രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ചിട്ടും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോ​ഗ്യപ്രവർത്തകളുടെ ശ്രദ്ധക്കുറവ് മൂലം ഇങ്ങനെ സംഭവിച്ചാലും പരിഭ്രമിക്കേണ്ടതില്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

വാക്സിൻ മിക്സിങ്ങിന്റെ സാധ്യത പരി​ഗണിക്കുമ്പോൾ പാർശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ പരി​ഗണിക്കും. വ്യത്യസ്ത വാക്സിനുകൾ നൽകുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാകാൻ സഹായിക്കുമെന്നാണ് നി​ഗമനം.ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാൾക്കു പാർശ്വഫലം റിപ്പോർട്ട് ചെയ്താൽ മറ്റൊരു വാക്സീൻ കൊണ്ടു കുത്തിവയ്പ് പൂർത്തിയാക്കാൻ കഴിയുമെന്ന സാധ്യതയുമുണ്ട്. ഫൈസർ–അസ്ട്രാസെനക, സ്പുട്നിക്–അസ്ട്രാസെനക തുടങ്ങിയവയുടെ മിക്സ് പരീക്ഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും ഇപ്പോൾ നടക്കുന്നുണ്ട്. 


സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com