300ലധികം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു, കൂട്ടത്തോടെ കുഴിച്ചുമൂടി; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2021 04:51 PM  |  

Last Updated: 01st August 2021 04:51 PM  |   A+A-   |  

stray dog menace in andhra

പ്രതീകാത്മക ചിത്രം

 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 300ലധികം തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി പരാതി. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയില്‍ തെരുവുനായ്ക്കളെ കൊന്ന് കൂട്ടത്തോടെ കുഴിച്ചിട്ട് മൂടിയതായി മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ലിംഗപാലം പഞ്ചായത്തിലാണ് സംഭവം. ശല്യം ഒഴിവാക്കാന്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയായിരുന്നുവെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തക ലളിത ആരോപിച്ചു. തെരുവുനായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കേണ്ടതിന് പകരം വിഷം കൊടുത്ത് കൂട്ടത്തോടെ കൊല്ലുകയായിരുന്നു. സംഭവം അറിഞ്ഞ് ഗ്രാമം സന്ദര്‍ശിച്ചതായും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ച് മൂടിയതായി കണ്ടെത്തിയതായും ലളിത പറയുന്നു.

പഞ്ചായത്ത് അധികൃതരാണ് ഇതിന് പിന്നില്‍. തെരുവുനായ്ക്കളുടെ ജഡം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. പട്ടിപിടിത്തക്കാര്‍ തെരുവുനായ്ക്കളെ വിഷം നല്‍കിയാണ് കൂട്ടത്തോടെ കൊന്നതെന്നും ലളിത പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.