നടുറോഡില്‍ കാര്‍ ഡ്രൈവറുടെ മുഖത്തടിച്ച് യുവതി;  വീഡിയോ വൈറല്‍

സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം
യുവതി കാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യം
യുവതി കാര്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യം

ലക്‌നൗ: നടുറോഡില്‍ വച്ച് യുവതി  ടാക്‌സി ഡ്രൈവറെ തല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തര്‍പ്രദേശിലെ  ലക്നൗ നഗരത്തിലെ അവാദ് ക്രോസിംഗിലാണ് സംഭവം. കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു യുവതിയുടെ പരാക്രമം. പ്രശ്നത്തില്‍ ഇടപെട്ട മറ്റൊരാളേയും യുവതി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

ലക്‌നൗവിലെ അവാദ് ക്രോസിംഗില്‍ ഒരു പെണ്‍കുട്ടി കാര്‍ ഡ്രൈവറെ അടിക്കുകയും അയാളുടെ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു എന്ന കുറിപ്പോടെ മേഘ് അപ്‌ഡേറ്റ്സ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് നൂറ് കണക്കിനാളുകള്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. 

സീബ്രാ ക്രോസിങ്ങില്‍വെച്ച് യുവതി കാര്‍ ഡ്രൈവറെ തുടര്‍ച്ചയായി അടിക്കുന്നതും സംഭവത്തെ തുടര്‍ന്ന് ഗതാഗത തടസം ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ കാണാം. ട്രാഫിക് പൊലീസ് വിഷയത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുവതി വീണ്ടും വീണ്ടും ഡ്രൈവറെ അടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചവരോരോടായി പൊലീസിനെ വിളിക്കാന്‍ ഡ്രൈവര്‍ ആവശ്യപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com