പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവച്ചു

പ്രധാനമന്ത്രിയുടെ ഉപദേശകൻ അമർജീത് സിൻഹ രാജിവച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമർജീത് സിൻഹ രാജിവെച്ചു. തിങ്കാളാഴ്ചയാണ് അദ്ദേഹം രാജിവച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്. ഭാസ്കർ ഖുൽബെയ്ക്കൊപ്പമാണ് അമർജീത് സിൻഹയെ ഉപദേശകനായി നിയമിച്ചത്. 

ബിഹാർ കേഡറിലെ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സിൻഹ. ഗ്രാമീണ വികസന മന്ത്രാലയം സെക്രട്ടറിയായിരുന്ന സിൻഹ വിരമിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിതനാകുന്നത്. 

സിൻഹയുടെ രാജിയുടെ പിന്നിലുളള കാര്യം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സമീപ കാലത്ത് രാജിവയ്ക്കുന്ന രണ്ടാമത്തെ ഉയർന്ന ഉദ്യോ​ഗസ്ഥനാണ് അമർജീത് സിങ്. നേരത്തെ മാർച്ചിൽ പ്രിൻസിപ്പൽ സെക്രട്ടറിയായ പികെ സിൻഹയും രാജിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com