ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല, രണ്ടര വയസ്സുള്ള മകനെ 40,000 രൂപയ്ക്ക് വിറ്റ് അച്ഛന്‍, അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 11:55 AM  |  

Last Updated: 08th August 2021 11:55 AM  |   A+A-   |  

new born baby

പ്രതീകാത്മക ചിത്രം

 

ഗുവാഹത്തി: ലഹരിമരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനായി രണ്ടരവയസുള്ള മകനെ അച്ഛന്‍ വിറ്റു. 40,000 രൂപയ്ക്കാണ് അമിനുള്‍ ഇസ്ലാം എന്നയാള്‍ കുഞ്ഞിനെ വിറ്റത്. ഗുവാഹത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ലഹാരിഗട്ട് ഗ്രാമത്തിലാണ് സംഭവം. 

സാസിദാ ബീഗം എന്ന സ്ത്രീക്കാണ് അമിനുള്‍ കുഞ്ഞിനെ വിറ്റത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

അമിനുള്‍ ആയി വഴക്കിട്ട് ഭാര്യ രുക്മിന ഭീഗം കുറച്ച് മാസമായി സ്വന്തം വീട്ടിലാണ്. ആധാര്‍ കാര്‍ഡ് ശരിയാക്കണം എന്നുപറഞ്ഞ് അമിനുള്‍ രുക്മിനയുടെ വീട്ടില്‍ നിന്ന് മകനെ ആവശ്യപ്പെട്ടു. കുഞ്ഞുമായി പോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചെത്തിക്കാഞ്ഞതിനാല്‍ രുക്മിന പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് കുഞ്ഞിനെ 40,000 രൂപ വാങ്ങി വിറ്റെന്ന് അറിഞ്ഞത്.