കോവിഷീല്‍ഡും കോവാക്‌സിനും കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം, കൂടുതല്‍ രോഗപ്രതിരോധശേഷി: ഐസിഎംആര്‍ 

കോവിഡ് വാക്‌സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍
വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ ചിത്രം
വാക്‌സിനേഷന്‍, പിടിഐ: ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. കോവാക്‌സിനും കോവിഷീല്‍ഡും കൂട്ടി കലര്‍ത്തുമ്പോള്‍ ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. 

അഡിനോവൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്‌സിനും ഇനാക്ടിവേറ്റഡ് വൈറസിനെ അടിസ്ഥാനമാക്കിയുള്ള വാക്‌സിനും കൂട്ടികലര്‍ത്തുന്നത് സുരക്ഷിതത്വം മാത്രമല്ല, കൂടുതല്‍ രോഗപ്രതിരോധശേഷി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. രണ്ട് ഡോസുകള്‍ വ്യത്യസ്തമായി നല്‍കി പരീക്ഷണം നടത്താനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. വെല്ലൂര്‍ മെഡിക്കല്‍ കോളജിലാണ് ഗവേഷണം നടത്തിയത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 491 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 4,27,862 പേര്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com