തൊട്ടടുത്ത് വാഹനങ്ങളും ജനങ്ങളും; കൂറ്റന്‍ മല ഇടിഞ്ഞുവീണു; ദേശീയപാത അടച്ചു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th August 2021 11:40 AM  |  

Last Updated: 10th August 2021 11:40 AM  |   A+A-   |  

boulders_roll_downhil

എഎന്‍ഐ വീഡിയോയില്‍ നിന്ന്‌


കൂറ്റന്‍ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ദേശീയപാത 58 അടച്ചു. ഋഷികേശ്-ശ്രീനഗര്‍ ഹൈവേയില്‍ തോട്ട ഘട്ടിലാണ് അപകടം നടന്നത്. മലയുടെ വലിയ ഭാഗം റോഡിലേക്ക് അടര്‍ന്നുവിഴുകയായിരുന്നു. 

ഈ സമയം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയത് വലിയ അപകടം ഒഴിവാക്കി. മലയിടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. മലയിടിഞ്ഞു വീഴുന്നതിന്റെ തൊട്ടടുത്തായി ആളുകള്‍ കൂടിനില്‍ക്കുന്നതും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും കാണാം. 

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസങ്ങളായി മഴ ശക്തമായി തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.