ലോകോ പൈലറ്റ് ചമഞ്ഞ് ട്രെയിൻ ഓടിച്ചത് മൂന്ന് വർഷത്തോളം; 17കാരനും കൂട്ടാളിയും ഒടുവിൽ കുടുങ്ങി 

 ബംഗാളിലെ ഒരു ലോക്കോപൈലറ്റാണ് ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ലോകോ പൈലറ്റ് ചമഞ്ഞ് മൂന്ന് വർഷത്തോളം ട്രെയിൻ ഓടിച്ച യുവാക്കൾ പിടിയിൽ. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളായ രണ്ടുപേരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. 17ഉം 22ഉം വയസ്സുള്ളവരാണ് തമിഴ്​നാട്ടിലെ ഈറോഡിൽ ട്രെയിൻ ഓടിച്ച്​ എത്തിയപ്പോൾ അറസ്റ്റിലായത്. 

ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്നു ഇരുവരും. യൂണിഫോമിൽ പതാക, ടോർച്ച്​ ലൈറ്റ്​, നെയിംബാഡ്​ജ്​ എന്നിവ കണ്ടതോടെയാണ് സംശയം തോന്നിയത്. ആർപിഎഫ് ഉദ്യോ​ഗസ്ഥർ​ ഇരുവരെയും പിടികൂടി ചോദ്യംചെയ്തപ്പോൾ  ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി പറഞ്ഞു. 

ബംഗാൾ സ്വദേശിയായ ഒരു ലോകോ പൈലറ്റ്​ അസിസ്റ്റൻറ്​ ലോകോ പൈലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. അയാൾക്ക്​ പകരം ഇരുവരും ചേർന്ന്​ ട്രെയിൻ ഓടിക്കും. ഗുഡ്​സ്​ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇവർ ഓടിച്ചിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി 17കാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. 

യഥാർഥ ലോകോ പൈലറ്റ്​ ഇരുവർക്കും ​യൂണിഫോം, നെയിം ബാഡ്​ജ് എന്നിവയും ലോകോ പൊലറ്റുമാർ ഉപയോഗിക്കുന്ന മറ്റു വസ്​തുക്കളും നൽകും. ഇതോടൊപ്പം ഇരുവർക്കും പണവും ലഭിച്ചിരുന്നു. 17കാരന്​ 10,000 രൂപമുതൽ 15,000 വരെ ലോകോ പൈലറ്റ്​ കൂലിയായി നൽകിയിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com