മരത്തിന് രാഖി കെട്ടി മുഖ്യമന്ത്രി; ലക്ഷ്യം പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് മരങ്ങളില്‍ രാഖി കെട്ടിയത്
മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരത്തില്‍ രാഖി കെട്ടുന്നു
മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരത്തില്‍ രാഖി കെട്ടുന്നു

പറ്റ്‌ന; മരങ്ങളില്‍ രക്ഷാബന്ധന്‍ കെട്ടി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ്  മരങ്ങളില്‍ രാഖി കെട്ടിയത്.

എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2012മുതല്‍ രക്ഷാബന്ധന്‍ ദിവസം വൃക്ഷസംരക്ഷണ ദിനമായി കൊണ്ടാടുകയാണ്. വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് അവയെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യരെ സംരക്ഷിക്കുന്ന പോലെ മരങ്ങളെയും സംരക്ഷിക്കണം.പരിസ്ഥിതി സംരക്ഷിക്കാന്‍ നമ്മള്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും വേണം. ജല്‍ ജീവന്‍ ഹരിയാലി മിഷന്റെ കീഴില്‍ നിരവധി വൃക്ഷത്തൈകളാണ് സര്‍ക്കാര്‍ നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഭാവി തലമുറയ്ക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com