കല്യാൺ സിങ്ങിന് അന്ത്യാഞ്ജലി: ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക; വിമർശനം, വിവാദം 

ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: അന്തരിച്ച ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മൃതദേഹത്തിന് മുകളിൽ ദേശീയ പതാകയ്ക്ക് മീതെ ബിജെപി പതാക വിരിച്ചത് വിവാദത്തിൽ. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷവിമർശനവുമായി രം​ഗത്തെത്തി.

ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവച്ച ചിത്രത്തിൽ ദേശീയ പതാകയ്ക്ക് മുകളിലായി ബിജെപി പതാക വിരിച്ചിരിക്കുന്നത് കാണാം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, സമാജ് വാദി പാർട്ടി വാക്താവ് ഘൻശ്യാം തിവാരി തുടങ്ങിയവർ പ്രവർത്തിയെ വിമർശിച്ചു. ശശി തരൂർ എംപിയും സംഭവം ചൂണ്ടിക്കാടിടി രം​ഗത്തെത്തിയിട്ടുണ്ട്.  ദേശീയ ഗാനം ആലപിക്കുമ്പോൾ എന്റെ ഹൃദയത്തിൽ കൈവെച്ചതിന് നാല് വർഷത്തോളം കോടതിയിൽ പോരാടേണ്ടി വന്ന ആളെന്ന നിലയിൽ, ഈ അപമാനത്തെ കുറിച്ച് ഭരണകക്ഷിക്ക് പറയാനുള്ളത് രാജ്യത്തെ അറിയിക്കണമെന്നാണ് ശശി തരൂർ ട്വിറ്ററിൽ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com