ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീക്കി; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd August 2021 05:26 PM  |  

Last Updated: 23rd August 2021 05:26 PM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

മസ്‌കറ്റ്: പ്രവാസികള്‍ക്ക് ആശ്വാസം നല്‍കി, ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കുന്നു. ഒമാന്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാം. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ മുതലാണ് ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഒമാന്‍ ഇളവ് അനുവദിച്ചത്. ഒമാന്‍ അംഗീകൃത കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അടുത്തമാസം ഒന്നുമുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടുണ്ട്. അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനില്‍ വരുന്നതില്‍ തടസമില്ല. എന്നാല്‍ കോവാക്‌സിന്‍ ഒമാന്‍ അംഗീകരിച്ചിട്ടില്ല. വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് ഒമാന്‍ പ്രവേശനാനുമതി നല്‍കുക.