ട്രക്കില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു; 45കാരന് ദാരുണാന്ത്യം; വീഡിയോ

മോഷണം ആരോപിച്ച് നാല്‍പ്പത്തിയഞ്ചുകാരനെ ലോറിയുടെ പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്നു 
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

മോഷണം ആരോപിച്ച് നാല്‍പ്പത്തിയഞ്ചുകാരനെ ലോറിയുടെ പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കൊന്നു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. 

നീമച്ചിലെ ജെട്‌ലിയ ഗ്രാമത്തില്‍ പട്ടാപകലാണ് 45കാരനായ കനിയ്യ ഭീല്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സമീപവാസിയായ ഇയാള്‍ ഗ്രാമത്തിലെ വീടുകളില്‍ കവര്‍ച്ച നടത്തിയെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പിടികൂടിയത്. നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ചരക്കുലോറിയുടെ പിറകില്‍ കയറുകൊണ്ട് കെട്ടി മീറ്ററുകളോളം നടുറോട്ടിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു.

അതേസമയം, ഗ്രാമത്തില്‍ ഒരു മോഷ്ടാവിനെ പിടികൂടിയിട്ടുണ്ടെന്ന് പറഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് നീമച്ച് എഎസ്പി സുന്ദര്‍ സിങ് കനേഷ് പറഞ്ഞു. മോഷ്ടാവിന് പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര വൈദ്യസഹായം ആവശ്യമുണ്ടെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോറിക്കു പിന്നില്‍ കെട്ടിയിട്ട് റോട്ടിലൂടെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് 45കാരനെതിരെ നടന്ന ക്രൂരമായ സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമത്തിലെ സര്‍പഞ്ചിന്റെ ഭര്‍ത്താവടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com