'അവർ ഏറെ അനുഭവിച്ചു, പഠിപ്പ് മുടങ്ങരുത്'; കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പരീക്ഷാ ഫീസ് ഒഴിവാക്കി മഹാരാഷ്ട്ര 

അടുത്ത വർഷത്തെ ബോർഡ് പരീക്ഷയുടെ ഫീസിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കോവിഡിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളുടെ പരീക്ഷാ ഫീസിൽ ഇളവ് നൽകി മഹാരാഷ്ട്ര സർക്കാർ. 10, 12 ക്ലാസിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ അടുത്ത വർഷത്തെ ബോർഡ് പരീക്ഷയുടെ ഫീസിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കുട്ടികൾ ഇതിനോടകം ഒരുപാട് യാതനകൾ അനുഭവിച്ചെന്ന് അറിയാമെന്നും അവരുടെ വിദ്യാഭ്യാസം മുടങ്ങരുതെന്നും വിദ്യാഭ്യാസമന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. 

മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു ചെറിയ ആശ്വാസം  202122 ലെ സംസ്ഥാന ബോർഡ് പരീക്ഷകളുടെ പരീക്ഷാ ഫീസ് ഒഴിവാക്കുന്നു', വർഷ ഗെയ്ക്‌വാദ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com