കണ്‍മുന്നില്‍ കോടികള്‍ വില വരുന്ന വജ്രക്കല്ലുകള്‍, ഒറ്റരാത്രി കൊണ്ട് തൊഴിലാളികളുടെ ജീവിതം മാറി; ഭാഗ്യം വന്ന വഴി

മധ്യപ്രദേശില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന തൊഴിലാളിക്ക് മുന്നില്‍ വജ്രത്തിന്റെ രൂപത്തില്‍ ഭാഗ്യം കടാക്ഷിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന തൊഴിലാളിക്ക് മുന്നില്‍ വജ്രത്തിന്റെ രൂപത്തില്‍ ഭാഗ്യം കടാക്ഷിച്ചു. ഒറ്റരാത്രി കൊണ്ടാണ് മുലായം സിങ്ങിന്റെ ജീവിതം മാറിമറഞ്ഞത്. ഇപ്പോള്‍ 60ലക്ഷം രൂപ മൂല്യം വരുന്ന ഡയമണ്ടിന്റെ ഉടമയാണ് മുലായം സിങ്ങ്.

ബുന്ദല്‍ഖണ്ഡ് മേഖലയിലെ ലോക പ്രശ്‌സ്ത പന്ന ഡയമണ്ട് ഖനിയില്‍ നിന്നാണ് മുലായം സിങ്ങിന്റെ ഭാഗ്യം തെളിഞ്ഞത്. 60 ലക്ഷം രൂപ മൂല്യം വരുന്ന 13 കാരറ്റ് വജ്രമാണ്‌ മുലായം സിങ്ങിന് ലഭിച്ചത്. മറ്റു തൊഴിലാളികള്‍ക്കും സമാനമായ ഭാഗ്യം ലഭിച്ചത്. വ്യത്യസ്ത തൂക്കമുള്ള ആറ് വജ്രക്കല്ലുകളാണ് ആദിവാസിമേഖലയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചത്. ഈ വജ്രക്കല്ലു
കള്‍ക്ക് മൊത്തത്തില്‍ ഒരു കോടി രൂപ മൂല്യം വരുമെന്നാണ് അധികൃതര്‍ പറയുന്നത്. 

ലേലത്തിലൂടെ മാത്രമേ ഇതിന്റെ യഥാര്‍ഥ മൂല്യം അറിയാന്‍ സാധിക്കൂ. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുക ചെലവഴിക്കുമെന്ന് മുലായം സിങ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com