കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ: ജനുവരി 23 വരെ അപേക്ഷിക്കാം, വിശദാംശങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 02:57 PM  |  

Last Updated: 24th December 2021 02:57 PM  |   A+A-   |  

ssc exam

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ ടയര്‍ 1 പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ നടത്തുന്ന പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ജനുവരി 23 വരെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.inല്‍ കൂടി ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 25 ആണ്. 

രണ്ട് ഘട്ടങ്ങളായാണ് റിക്രൂട്ട്‌മെന്റ്. ടയര്‍ 1 പരീക്ഷ ഏപ്രില്‍ മാസത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന്, യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ടയര്‍ 2 പരീക്ഷയില്‍ പങ്കെടുക്കാന്‍ യോഗ്യരാകും. 36  തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ ഇന്‍കം ടാക്‌സ്, സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍സ്‌പെക്ടര്‍ (GST & സെന്‍ട്രല്‍ എക്‌സൈസ്), ഓഡിറ്റര്‍, JSO തുടങ്ങിയ തസ്തികകളിലെ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

18നും 27നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് പരീക്ഷയ്ക്കുള്ള യോഗ്യത.