ഷേവ് ചെയ്യാന്‍ ബാര്‍ബര്‍ ഷോപ്പില്‍ എത്തി; മുളകുപൊടി കണ്ണില്‍ എറിഞ്ഞു സ്വര്‍ണമാല കവര്‍ന്നു

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കണ്ണില്‍ മുളകുപൊടി എറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു. മുടിവെട്ട് കടയില്‍ എത്തിയ യുവാവിന്റെ കണ്ണിലാണ് മുളകുപൊടി എറിഞ്ഞത്. തുടര്‍ന്ന് സ്വര്‍ണമാല കവര്‍ന്ന് മോഷ്ടാവ് കടന്നുകളയുകയായിരുന്നു.

നാഗ്പൂരിലെ കോട്ട് വാള്‍ നഗറില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ബര്‍ ഷോപ്പില്‍ ഷേവ് ചെയ്യാന്‍ എത്തിയതാണ് യുവാവ്. യുവാവിന്റെ കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന സ്വര്‍ണമാല കവരുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ക്രിമിനല്‍ റെക്കോര്‍ഡുള്ള ഭാരത് കശ്യപാണ് മാല മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com