ബജറ്റില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റും; ലക്ഷ്യം ആത്മനിര്‍ഭര്‍ ഭാരത്  : മന്ത്രി അനുരാഗ് താക്കൂര്‍

രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി
അനുരാഗ് താക്കൂര്‍ / എഎന്‍ഐ ചിത്രം
അനുരാഗ് താക്കൂര്‍ / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റുമെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍. ആത്മനിര്‍ഭര്‍ ഭാരതാണ് ബജറ്റിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമായ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് രാജ്യത്തിന് പുതിയ ദിശാബോധമാണ് നല്‍കിയത്. കോവിഡ് മഹാമാരിയില്‍ നിന്നും സംരക്ഷിക്കുന്നതിനും, രാജ്യത്തിന്റെ സമ്പദ്ഘടനയെ പൂര്‍വസ്ഥിതിയിലാക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. 

രാവിലെ തന്നെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും കേന്ദ്ര ധനമന്ത്രാലയത്തിലെത്തി. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് പോയി. ബജറ്റ് അവതരണത്തിന് അനുമതി തേടിയാണ് ധനമന്ത്രി രാഷ്ട്രപതിയെ കാണുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 10.15 ന് കേന്ദ്രമന്ത്രിസഭായോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും.

രാവിലെ 11 നാണ് പാര്‍ലമെന്റില്‍ ബജറ്റ് അവതരണം ആരംഭിക്കുക. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്.സമ്പദ്!വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്‌സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കല്‍ മുന്‍നിര്‍ത്തിയുള്ള ധനസമാഹരണത്തിനും നിര്‍മല സീതാരാമന്‍ കാര്യമായ പരിഗണന നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com