വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍/ഫയല്‍
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍/ഫയല്‍

'ടൂള്‍ കിറ്റില്‍' പലതും തെളിഞ്ഞു; ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്നു കാണാം: വിദേശകാര്യമന്ത്രി

കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ക്ക് എതിരെ കേന്ദ്രം പ്രസ്താവനയിറക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്ക് എതിരായ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ക്ക് എതിരെ കേന്ദ്രം പ്രസ്താവനയിറക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണണം. ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ട്. അവര്‍ അഭിപ്രായം പറഞ്ഞത് വിഷയത്തെക്കുറിച്ച് ധാരണയില്ലാതെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞദിവസം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ടൂള്‍ കിറ്റും പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. 

അതേസമയം കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചരണം നടത്തുന്ന മൂന്നൂറോളം അക്കൗണ്ടുകള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഭവവികാസങ്ങള്‍ക്ക് ശേഷം ഖലിസ്ഥാന്‍ വാദികളായ ചിലര്‍ ടൂള്‍കിറ്റ് അക്കൗണ്ടുകളിലൂടെ ഡിജിറ്റല്‍ സമരം നടത്താന്‍ പദ്ധതിയിടുന്നതായും അതിന്റെ രേഖകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു. 

തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് സൈബര്‍ സെല്ലിന് കൈമാറിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ പ്രവീര്‍ രഞ്ജന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com