'ചായയെ പോലും വെറുതെ വിട്ടില്ല'; ഇന്ത്യക്കെതിരെ വിദേശ ഗൂഢാലോചന സജീവമാണെന്ന് മോദി

ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നരേന്ദ്രമോദി/ഫയല്‍ ചിത്രം
നരേന്ദ്രമോദി/ഫയല്‍ ചിത്രം


ഗുവാഹത്തി: ഇന്ത്യയെ രാജ്യാന്തര തലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള വിദേശ ഗൂഢാലോചന സജീവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ഗൂഢാലോചനയില്‍ ഇന്ത്യന്‍ ചായയെ പോലും അവര്‍ വെറുതെ വിട്ടില്ലെന്നും മോദി പറഞ്ഞു. അസമിലെ സോണിത്പൂരില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചായയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ അസ്തിത്വത്തിന് എതിരെ ഗൂഢാലോചന നടന്നു എന്നതിന്റെ രേഖകള്‍ കിട്ടിയിട്ടുണ്ട്. ഇത് നിങ്ങള്‍ അംഗീകരിക്കുമോ? ഈ ആക്രമണം നടത്തിയവരെ പ്രകീര്‍ത്തിക്കുന്നവരുണ്ട്. അവരെ നിങ്ങള്‍ അംഗീകരിക്കുമോ? മോദി ചോദിച്ചു. ഗൂഢാലോചനയ്ക്ക് എതിരെ എല്ലാ തേയിലത്തോട്ട തൊഴിലാളികളും രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

'2016 വരെ അസമില്‍ ആറു മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആറു മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടെണ്ണത്തിന് തറക്കല്ലിടുകയും ചെയ്തു. അസമിലെ ഈ മാറ്റങ്ങളില്‍ ആഹ്ലാദമുണ്ട്' മോദി പറഞ്ഞു.

7700 കോടി ചെലവുള്ള റോഡ് പദ്ധതിയായ 'അസം മാല' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട ജില്ലാ റോഡുകളെയും സംസ്ഥാന പാതകളെയും അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് മോദിയുടെ അസം സന്ദര്‍ശനം. അസമിന് പുറമേ, പശ്ചിമബംഗാള്‍ കൂടി മോദി സന്ദര്‍ശിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com