ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; മന്ദാകിനി നദിയില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക

അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഡെറാഢൂണ്‍:  ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. 170 പേരെ കാണാതായതായാണ് റിപ്പോര്‍ട്ട്. 10 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 

മന്ദാകിനി നദിയില്‍ ജയനിരപ്പ് ഉയരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഐടിബിപിയുടെ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

എന്‍ടിപിസിയുടെ സൈറ്റില്‍ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരില്‍ ഏറെയും. അളകനന്ദ, ദൗലിഗംഗ, ഋഷിഗംഗ നദികളിലേക്ക് വെള്ളം ഇരച്ചെത്തിയതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനിടയിലായി. തപോവന്‍ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായി നശിച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. 

രണ്ട് ടണലുകളാണ് തപോവന്‍ പദ്ധതിക്കുള്ളത്. ഇതില്‍ ചെറിയ ടണലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഏകദേശം 2.5 കിലോമീറ്റര്‍ നീളമുള്ള രണ്ടാമത്തെ തടണലിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. ടണലില്‍ ഏകദേശം 35-40 അടി ഉയരത്തില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെളി നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com