ബംഗാളില്‍ ബിജെപി നേതാവിന്റെ കാറിന് നേരെ ബോംബേറ്; ആശുപത്രിയില്‍ നിരീക്ഷണത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 03:25 PM |
Last Updated: 14th February 2021 03:25 PM | A+A A- |
ആക്രമണത്തില്‍ കാര്‍ തകര്‍ന്ന നിലയില്‍/ ചിത്രം: ഫേസ്ബുക്ക്
കൊല്‍ക്കത്ത: ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസ് കമാലിന് പരിക്കേറ്റു.
കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേ ബസന്തി ദേശീയപാതയില്‍ വച്ച് ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. കാറില്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടനില തരണം ചെയ്‌തെങ്കിലും ഇരുവരും ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.