കര്‍ഷക സമരത്തെ ശക്തിപ്പെടുത്താന്‍ മദ്യം നല്‍കണം; പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ്, വിവാദം-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 10:33 AM  |  

Last Updated: 16th February 2021 10:33 AM  |   A+A-   |  

vidya rani

വിദ്യാ റാണി കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കുന്നു, വിഡിയോ ദൃശ്യം

 

ന്യൂഡല്‍ഹി: പണവും പച്ചക്കറികളും മദ്യവും നല്‍കി കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പാര്‍ട്ടി വനിതാ നേതാവിന്റെ ആഹ്വാനം. ഹരിയാനയില്‍നിന്നുളള നേതാവായ വിദ്യാ റാണിയാണ്, പാര്‍ട്ടി യോഗത്തില്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. 

ജിന്ദിലെ യോഗത്തിലായിരുന്നു വിദ്യാറാണിയുടെ പരാമര്‍ശം. ജിന്ദില്‍ നമ്മള്‍ ഒരു പദയാത്ര നടത്താനൊരുങ്ങുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. എന്നാല്‍ കര്‍ഷകരുടെ സമരം ഒരു പിടിവള്ളിയായിട്ടുണ്ട്. അവരുടെ സമരം കോണ്‍ഗ്രസിനു പുതിയ ദിശാബോധവും കരുത്തും നല്‍കുമെന്ന് വിദ്യാറാണി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങള്‍ കര്‍ഷകരുടെ സമരത്തിനു തിരിച്ചടിയായിരുന്നു. എ്ന്നാല്‍ അവര്‍ അതിനെ മറികടന്നു. നമ്മള്‍ അവരെ സഹായിക്കണം. പണമോ പച്ചക്കറികളോ മദ്യമോ അങ്ങനെ എന്തു നല്‍കി സമരത്തെ പിന്തുണയ്ക്കണമെന്ന് വിദ്യാറാണി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ കര്‍ഷക നേതാക്കള്‍ രംഗത്തുവന്നു. ഈ സമരവുമായി ബന്ധപ്പെട്ട് മദ്യത്തെക്കുറിച്ചു പരാമര്‍ശിക്കേണ്ട കാര്യം എന്തെന്ന് രാകേഷ ടിക്കായത് ചോദിച്ചു. മദ്യം നല്‍കി അവര്‍ സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാല്‍ മതി, കര്‍ഷകര്‍ക്ക് അതു വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.