രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 07:50 PM  |  

Last Updated: 16th February 2021 07:52 PM  |   A+A-   |  

rahul_1

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ദളിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. രാഹുല്‍ഗാന്ധി വിവാഹം കഴിച്ചെങ്കില്‍ മാത്രമെ കുടുംബാസൂത്രണത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന നാം ഒന്ന് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ജാതീയത ഇല്ലാതാക്കാനുള്ള മഹാതാമ ഗാന്ധിയുടെ സ്വപ്നം നിറവേറ്റുകയും വേണം. ഇത് യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ വിവാഹം വീണ്ടും ചര്‍ച്ചയാക്കിയാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയത്. നേരത്തെയും രാഹുലിന്റെ വിവാഹത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു