മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്തുചാടി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th February 2021 09:47 PM  |  

Last Updated: 16th February 2021 09:47 PM  |   A+A-   |  

COBRA

മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടുന്ന യുവാവ്

 

കിണറ്റില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേക്ക് എടുത്ത് ചാടുന്ന വീഡിയോ വൈറലാകുന്നു. കൂട്ടുകാരുടെ സഹായത്തോടെ മൂര്‍ഖന്‍ പാമ്പിനെ കിണറ്റില്‍ നിന്ന് രക്ഷിച്ച് പുറത്തേയ്ക്ക് എത്തിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.  മൂര്‍ഖന്‍ പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാവ് കിണറ്റില്‍ ചാടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. യുവാവിനെ കണ്ട് മൂര്‍ഖന്‍ പാമ്പ് നീന്തി അകന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അവസാനം യുവാവിന്റെ അടുത്തേക്ക് വരുന്ന പാമ്പിനെ പിടികൂടിയ ശേഷം കൂട്ടുകാരുടെ സഹായത്തോടെ പുറത്തേയ്ക്ക് കൊണ്ടുവരുന്നതാണ് വീഡിയോയുടെ അവസാനം. മതിയായ പരിശീലനം ലഭിക്കാതെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരരുതെന്ന് സുശാന്ത നന്ദ ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കി.