നേരിട്ടെത്തി ആശ്വസിപ്പിച്ചു; 'കരുതല്‍ കരങ്ങള്‍'; ഇതാണ് മുഖ്യമന്ത്രി (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 05:27 PM |
Last Updated: 17th February 2021 05:27 PM | A+A A- |
മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി
ഭോപ്പാല്‍: മധ്യപ്രദേശിലെ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍. കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. വികാരാധീനരായ കുടുംബാംഗങ്ങള്‍ക്കൊപ്പം
ഏറെ നേരമാണ് മുഖ്യമന്ത്രി ചെലവഴിച്ചത്. വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 45 പേര്‍ മരിച്ചിരുന്നു. കുടുബത്തിന് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അടിയന്തരമായി പതിനായിരം രൂപയും നല്‍കാന്‍ ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.ട്രാഫിക് തടസം ഒഴിവാക്കാന്‍ കുറുക്കു വഴിക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
मुख्यमंत्री श्री @ChouhanShivraj ने दुर्भाग्यपूर्ण सीधी बस दुर्घटना में हताहत होने वालों के परिजनों से भेंटकर संवेदना प्रकट की और ढांढस बंधाया। pic.twitter.com/9XuTWo4Iye
— Office of Shivraj (@OfficeofSSC) February 17, 2021