ചെന്നൈ മെട്രോ നിരക്കിൽ ഇളവ്; ഏറ്റവും കൂടിയ നിരക്ക് ഇനി 50 രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th February 2021 05:17 PM |
Last Updated: 20th February 2021 05:17 PM | A+A A- |

ഫയല്‍ ചിത്രം
ചെന്നൈ: മെട്രോ യാത്രയ്ക്കുള്ള ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കി കുറച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. മെട്രോ റെയിൽ നിരക്ക് കുറയ്ക്കണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ മെട്രോ യാത്രയുടെ പരമാവധി നിരക്കായ 70 രൂപയാണ് 20 രൂപ കുറച്ച് ഇപ്പോൾ 50 രൂപ എന്ന നിരക്കിലെത്തിച്ചിരിക്കുന്നത്. ഫെബ്രുവരി 22 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
പുതുക്കിയ നിരക്കനുസരിച്ച് രണ്ട് കിലോമീറ്റർ വരെയുള്ള ദൂരത്തിന് യാത്രക്കാർ 10 രൂപ നൽകേണ്ടിവരും. രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ ദൂരത്തിന് 20രൂപയും 5 മുതൽ 12 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 30 രൂപയുമായിരിക്കും നൽകേണ്ടിവരിക. 12-21കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 40 രൂപയും 32 കിലോമീറ്ററിന് മുകളിൽ 50 രൂപയുമാണ് നിരക്ക്.
ക്യുആർ കോഡ് അല്ലെങ്കിൽ സിഎംആർഎൽ സ്മാർട്ട് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 20 ശതമാനം ചിക്കറ്റ് നിരക്കിൽ കിഴിവ് നൽകുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.