മക്കളുടെയും ഭര്‍ത്താവിന്റെ അച്ഛന്റെയും മുന്നില്‍വെച്ച് അമ്മായി അമ്മയെ തലയ്ക്കടിച്ചു കൊന്നു; ടോയിലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2021 07:16 PM |
Last Updated: 21st February 2021 07:16 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: അമ്മായി അമ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകള്‍ ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് 32കാരിയ യോഗിത എന്ന യുവതി ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ടോയിലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രണ്ടുവര്‍ഷം മുന്‍പ് യോഗിതയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. അമ്മായി അമ്മയും യോഗിതയും തമ്മില്‍ വഴക്കുകൂടുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുമ്പുവടികൊണ്ടുള്ള യോഗിതയുടെ അടിയേറ്റ് അമ്മായി അമ്മ തല്‍ക്ഷണം മരിച്ചു. യോഗിതയുടെ രണ്ട് കുട്ടികളുടെയും ഭര്‍ത്താവിന്റെ അച്ഛന്റെയും മുന്നില്‍വെച്ചാണ് സംഭവം നടന്നത്.
വീട്ടില്‍ നിന്ന് ഇറങ്ങിയോടി അയല്‍വീട്ടിലെത്തിയ യോഗിത, ടോയിലറ്റില്‍ കയറി വാതിലടച്ചു. പിന്നാലെ ടോയിലറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴേക്കും യോഗിത അവശനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു.