ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 04:16 PM |
Last Updated: 22nd February 2021 04:16 PM | A+A A- |
മോഹന്‍ ദേല്‍കര്‍/ ഫെയ്‌സ്ബുക്ക്
മുംബൈ: ലോക്‌സഭ എംപി മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍ ദേല്‍കര്‍ ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
58കാരനായ മോഹന്‍, സ്വതന്ത്രനായാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ദാദ്ര ആന്റ് നാഗര്‍ ഹവേലി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന മോഹന്‍,2019ല്‍ പാര്‍ട്ടി വിട്ടിരുന്നു. 2004മുതല്‍ ഇദ്ദേഹം ഈ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ്.