തണുത്തുറഞ്ഞ നദിയില്‍ നിന്ന് ദമ്പതികളുടെ സെല്‍ഫി; അപകടത്തില്‍പ്പെട്ട് ഭാര്യ മരവിച്ച് മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 09:35 PM |
Last Updated: 23rd February 2021 09:37 PM | A+A A- |
തണുത്തുറഞ്ഞ നദിയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ദമ്പതികള്‍
തണുത്തുറഞ്ഞ നദിയിലൂടെ നടന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ ദമ്പതികള്‍. ഇതിനിടെ വിള്ളലില്‍ വീണ് അപകടത്തില്‍പ്പെട്ട ഭാര്യ മരവിച്ച് മരിച്ചു. 20 മിനിറ്റ് നേരമാണ് ഇരുവരും ഐസിനുള്ളില്‍ കുടുങ്ങിയത്. ഗുരുതരമായി പരിക്കേറ്റ ഭര്‍്ത്താവ് തീവ്രവപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ വീഡീയോ കണ്ടാല്‍ ഐസായ നദിയിലൂടെ ആരും നടക്കരുതെന്നും അത്തരം സാഹസങ്ങള്‍ ചെയ്യുന്നത് വളരെ അപകടകരമാണെന്നും ഈ രക്ഷാപ്രവര്‍ത്തനം ബോധ്യപ്പെടുത്തും.