മോദി 'അസുരന്‍'; കാത്തിരിക്കുന്നത് ട്രംപിനെക്കാള്‍ മോശമായ ദുര്‍വിധി; കടുപ്പിച്ച് മമത ബാനര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2021 07:39 PM  |  

Last Updated: 24th February 2021 07:39 PM  |   A+A-   |  

mamatha

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

 

കൊല്‍ക്കത്ത:   പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കലാപകാരി, അസുരന്‍ എന്നിങ്ങനെയാണ് മോദിയെ മമത വിശേഷിപ്പിച്ചത്. ഹൂഗ്ലിയില്‍ തൃണമൂല്‍ റാലിയ അഭിസംബോധന ചെയ്യുകയായിരുന്നു മമത. 

രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ മോദിയെന്ന് മമത പറഞ്ഞു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശമായ ദുര്‍വിധിയാണ് മോദിക്കു വരാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാനാണ് ഗോള്‍ കീപ്പര്‍. ഒരു ഗോള്‍ പോലും അടിക്കാന്‍ ബിജെപിക്ക് കഴിയില്ല. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, അടിക്കാം പക്ഷേ എന്റെ മരുമകളെ അപമാനിക്കാന്‍ കഴിയുമോ. അവളെ കല്‍ക്കരി കള്ളി എന്നു വിളിക്കാമോ?. നിങ്ങള്‍ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കല്‍ക്കരി മോഷ്ടാക്കള്‍ എന്നു വിളിക്കുകയാണ്.  മമത പറഞ്ഞു. 

'അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കും. ബംഗാള്‍ പിടിച്ചെടുക്കും. പക്ഷെ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല.'  മമത പറഞ്ഞു 

കല്‍ക്കരി തട്ടിപ്പു കേസില്‍ കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.