സിബിഎസ്ഇ പത്താം ക്ലാസ്: സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത 

2021 മെയ് 27 നാണ് സോഷ്യൽ സയൻസ് പരീക്ഷ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾക്കുള്ള സോഷ്യൽ സയൻസ് സിലബസിൽ മാറ്റം വരുത്തില്ല. പരീക്ഷയ്ക്കുള്ള സോഷ്യൽ സയൻസ് പാഠഭാ​ഗങ്ങൾ വെട്ടിച്ചുരുക്കുന്നു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചതിനെതുടർന്നാണ് ഇക്കാര്യത്തിൽ അധികൃ‌തർ വ്യക്തത വരുത്തിയിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്നതുപോലെ സിലബസ് കുറയ്ക്കുമെന്ന ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. 

2021 മെയ് 27 നാണ് പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷ. കഴിഞ്ഞ വർഷം, 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള സിലബസിൽ എല്ലാ വിഷയങ്ങളിൽ നിന്നും 30ശ‌തമാനം പാഠഭാ​ഗങ്ങൾ കുറച്ചിരുന്നെന്നും ഇനി സിലബസിൽ മാറ്റമുണ്ടാകില്ലെന്നും അധികൃതർ പറഞ്ഞു. 

സമയവും സ്ഥലവും കണക്കിലെടുത്ത് ചരിത്രപരമായ വീക്ഷണത്തോടെ സമകാലിക ഇന്ത്യയെക്കുറിച്ച് ധാരണ വികസിപ്പിക്കുകയും മാറ്റത്തിന്റെയും വികസനത്തിന്റെയും പ്രക്രിയകളെക്കുറിച്ച് അവബോധമുണ്ടാക്കുകയുമാണ് പത്താം ക്ലാസ് സോഷ്യൽ സയൻസ് പേപ്പറിന്റെ പ്രധാന ലക്ഷ്യം. പാഠഭാ​ഗങ്ങൾ  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള അറിവും ധാരണയും വർദ്ധിപ്പിക്കുകയും ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂട് മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യും.

2021 മെയ് 4 മുതൽ ജൂൺ 7 വരെയാണ് സിബിഎസ്ഇ 10-ാം ക്ലാസിന്റെ ബോർഡ് പരീക്ഷകൾ നടക്കുന്നത്. 2020-21 വർഷത്തേക്കുള്ള പുതുക്കിയ പാഠ്യപദ്ധതിയും ബോർഡ് പരീക്ഷകൾക്കായുള്ള സാമ്പിൾ പേപ്പറുകളും മാർക്കിംഗ് സ്കീമും സിബിഎസ്ഇയുടെ ഔദ്യോ​ഗിക വെബ്‌സൈറ്റായ cbseacademic.nic.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com