സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സിൻ 250 രൂപയ്ക്ക് ലഭ്യമായേക്കും; പ്രഖ്യാപനം ഉടൻ  

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് 250 രൂപയാണ് ഈടാക്കുകയെന്ന് അ‌റിയിച്ചത്
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡൽഹി:  തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പ്  ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണ നിരക്ക്  സംബന്ധിച്ച് ധാരണയായി. ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കാനാണ് സാധ്യത. ഇതുസംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ നടത്തുമെന്നാണ് വിവരം. 

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് സ്വകാര്യ ആശുപത്രികളിൽ വാക്‌സിന് 250 രൂപയാണ് ഈടാക്കുകയെന്ന് അ‌റിയിച്ചത്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക. വാക്‌സിൻ നിർമാതാക്കളും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.

നിലവിൽ സർക്കാർ ആശുപത്രികളിലൂടെയുള്ള വാക്‌സിൻ സൗജ്യമായാണ് രാജ്യത്തുടനീളം ലഭ്യമാക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുക. 45 വയസ്സുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com