കോൺഗ്രസ് എംഎൽഎയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 28th February 2021 11:56 AM |
Last Updated: 28th February 2021 11:56 AM | A+A A- |

പ്രതീകാത്മക ചിത്രം
പാട്ന: കോൺഗ്രസ് എംഎൽഎയുടെ സഹോദരീ പുത്രൻ വെടിയേറ്റ് മരിച്ചു. കാർഗഹാർ എംഎൽഎ സന്തോഷ് മിശ്രയുടെ അനന്തരവൻ സാർജീവ് മിശ്ര ആണ് മരിച്ചത്. ബീഹാറിലെ സസാരാമിൽ വെച്ച് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
സാർജീവ് മിശ്ര വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയം. സഞ്ജീവ് മിശ്രയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഞ്ജീവ് മിശ്ര പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്മാവൻ സന്തോഷിന് വേണ്ടി പ്രചാരണത്തിലും ഇദ്ദേഹം സജീവമായിരുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.