സ്‌കൂളുകളും കോളജുകളും മാര്‍ച്ച് 14വരെ അടഞ്ഞുകിടക്കും; നൈറ്റ് കര്‍ഫ്യൂ നീട്ടി; പൂനെയില്‍ കടുത്ത നിയന്ത്രണങ്ങള്‍

പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെ വിലക്ക് ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പൂനെ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പൂനെ ജില്ലാ ഭരണകൂടം. രാത്രി കര്‍ഫ്യൂ മാര്‍ച്ച് 14വരെ നീട്ടി. പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിന് രാത്രി 11 മണി മുതല്‍ രാവിലെ ആറ് മണിവരെ വിലക്ക് ഉണ്ട്. ആവശ്യസര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുള്ളു.

മാര്‍ച്ച് 14വരെ പൂന ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചതായി സിറ്റി മേയര്‍ പറഞ്ഞു. ജനുവരിയിലാണ് ജില്ലയിലെ ഗ്രാമീണമേഖലയില്‍ സ്‌കൂളുകള്‍ തുറന്നത്. നേരത്തെ നവംബറില്‍ സ്‌കൂളുകള്‍ തുറന്നിരുന്നെങ്കിലും പിന്നീട് അടച്ചിടുകയായിരുന്നു. 

പൂനെയില്‍ മാത്രമായി ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1,765 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,742 ആയി. അകോല, അമരാവതി, വാര്‍ധ, യവത് മാല്‍, ബുല്‍ദാന, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്. കഴിഞ്ഞ നാലുദിവസങ്ങളിലും മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടായിരം കടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com