'പുതുവര്‍ഷത്തില്‍ നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷ'; നിര്‍ണ്ണായക ചര്‍ച്ച ആരംഭിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 04th January 2021 02:32 PM |
Last Updated: 04th January 2021 02:32 PM | A+A A- |

കര്‍ഷകര്‍ വിജ്ഞാന്‍ ഭവനില്‍ ചര്‍ച്ചയ്ക്ക് എത്തുന്നു/ എഎന്‍ഐ
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തുന്ന ഏഴാംവട്ട ചര്‍ച്ച ആരംഭിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച. നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചര്‍ച്ചയ്ക്ക് മുന്‍പായി കര്‍ഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുവര്‍ഷത്തില്‍ നല്ലത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്ന് കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
ഏഴാംവട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തി.
ജനുവരി നാലില്‍ നടന്ന ആറംഘട്ട ചര്‍ച്ചയില്‍ തീരുമാനമാകാത്ത കാര്യങ്ങളില്‍ ഇന്ന് ചര്‍ച്ച തുടരും. കര്‍ഷകര്‍ മുന്നോട്ടുവച്ച നാലില്‍ രണ്ട് അജണ്ടകള്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കേന്ദ്രം അംഗീകരിച്ചിരുന്നു.
വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് പിഴ ഈടാക്കില്ലെന്നും കഴിഞ്ഞ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.