അതിര്‍ത്തി ലംഘിച്ചെത്തി; ചൈനീസ് പട്ടാളക്കാരന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 02:57 PM |
Last Updated: 09th January 2021 02:57 PM | A+A A- |

ഫയല്‍ ചിത്രം
ശ്രീനഗര്‍: ചൈനീസ് പട്ടാളക്കാരനെ ഇന്ത്യന്‍ സൈന്യം പിടികൂടി. കിഴക്കന്‍ ലഡാക്കിലെ ചുഷൂല്‍ സെക്ടറില്‍ വച്ചാണ് ഇയാളെ ഇന്ത്യന്‍ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.
ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്ക് ഗുരുങ് മലകളില്‍ നിന്നാണ് പിഎല്‍എ ഉദ്യോഗസ്ഥനായ ഇയാള്‍ കരസേനയുടെ പിടിയിലായത്. നിയന്ത്രണ രേഖ ലംഘിച്ച് കടന്നെത്തിയതിന് തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെയോടെയാണ് സൈന്യം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം ചൈനീസ് പട്ടാളക്കാരന്‍ വഴിതെറ്റി എത്തിപ്പെട്ടു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ വിട്ടുനല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു.