നിങ്ങൾ കളിപ്പാട്ടങ്ങളുണ്ടാക്കുമോ? അവസരമൊരുക്കി കേന്ദ്ര സർക്കാർ; സമ്മാനം 50 ലക്ഷം; ചെയ്യേണ്ടത് ഇത്രമാത്രം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 07:50 PM |
Last Updated: 09th January 2021 07:50 PM | A+A A- |
ടോയ്ക്കത്തോൺ 2021
ന്യൂഡൽഹി: മികച്ച കളിപ്പാട്ടങ്ങളുണ്ടാക്കാൻ കഴിവും താത്പര്യവുമുള്ളവരാണോ നിങ്ങൾ. എങ്കിലിതാ നിങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ വലിയൊരു അവസരം തുറന്നു വയ്ക്കുന്നു. കേന്ദ്ര സർക്കാർ ഒരുക്കുന്ന ടോയ്ക്കത്തോൺ 2021ൽ നിങ്ങൾക്കും പങ്കാളികളാകാം. ഇന്ത്യൻ സംസ്‌കാരവും ചരിത്രവുമെല്ലാം പ്രതിനിധീകരിക്കുന്ന കളിപ്പാട്ടങ്ങളാണ് നിർമിക്കേണ്ടത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ മൂന്ന് ട്രാക്കുകളായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാകും ലഭിക്കുക. വിദ്യാർഥികളേയും അധ്യാപകരേയും ഈ മത്സരത്തിൽ പങ്കാളികളാക്കണമെന്ന് സർവകലാശകളോടും വൈസ് ചാൻസിലർമാരോടും യുജിസിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Toycathon 2021 is live now! Toycathon is a step towards enhancing the domestic toy manufacturing capacities and make India a global hub for toys as envisioned by PM @narendramodi. For more details, visit https://t.co/ZVWQKnu2Eg #AatmaNirbharBharat pic.twitter.com/mNMHzZrGYn
— MyGovIndia (@mygovindia) January 8, 2021
ഇന്ത്യൻ സംസ്‌കാരം, ചരിത്രം, സാമൂഹിക- മാനുഷിക മൂല്യങ്ങൾ, പരിസ്ഥിതി, ഭിന്നശേഷിക്കാർ തുടങ്ങി ഒൻപതോളം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടോയ്ക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതോ നൂതനമോ ആയ ആശയങ്ങളുപയോഗിച്ച് കളിപ്പാട്ടങ്ങളുണ്ടാക്കാം. toycathon.mic.gov.in ന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് മത്സരത്തിന് അപേക്ഷിക്കേണ്ടത്. ഈ മാസം 20 വരെയാണ് അപേക്ഷിക്കാനുള്ള സമയം.