കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പയും എഴുതിത്തളളും; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍  കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്ന് സ്റ്റാലിന്‍
കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പയും എഴുതിത്തളളും; പ്രഖ്യാപനവുമായി എംകെ സ്റ്റാലിന്‍

ചെന്നൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍  കാര്‍ഷിക വായ്പകളും വിദ്യാഭ്യാസ വായ്പകളും എഴുതിത്തള്ളുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍. മെഡിക്കല്‍ പ്രവേശനത്തിനായി നീറ്റ് പരീക്ഷയെ ആശ്രയിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്ത് പരീക്ഷ നടത്തുമെന്നും സ്റ്റാലിന്‍ പറഞ്ഞു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തിരുവള്ളൂവുരില്‍ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പാര്‍ട്ടി കലൈഞ്ജറുടെ പാത പിന്തുടരുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. നാലുമാസത്തിന് ശേഷം പാര്‍ട്ടി അധികാരത്തിലെത്തിയാല്‍  കര്‍ഷകരുടെ വായ്പ എഴുതിത്തള്ളും. കര്‍ഷകരായ എല്ലാവര്‍ക്കും സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ വിവാദകാര്‍ഷിക നയങ്ങളെ പിന്തുണച്ച് കര്‍ഷകരെ ഒറ്റിക്കൊടുക്കുന്ന സമീപനമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കരുണാനിധിയും ജയലളിതയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയെ അകറ്റിനിര്‍ത്തിയെന്നും പളനിസ്വാമി അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് നീറ്റ് പരീക്ഷയ്ക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com