പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗതാഗതനിയമം ലംഘിച്ചു; ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

മോട്ടാര്‍ വാഹനനിയമം ലംഘിച്ചതിന് ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ

ഭുവനേശ്വര്‍: മോട്ടാര്‍ വാഹനനിയമം ലംഘിച്ചതിന് ബൈക്ക് യാത്രക്കാരന് 1,13,000 രൂപ പിഴ. മോട്ടോര്‍ വാഹനനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് പിഴ. മധ്യപ്രദേശിലെ യുവാവിനാണ് ഇത്രയും ഭീമമായ തുക പിഴ ഇനത്തില്‍ ചുമത്തിയയത്.

ഒഡീഷയില്‍ കുടിവെള്ളവില്‍പ്പനക്കാരനാണ് ഇയാള്‍. മോട്ടോര്‍വാഹനരേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വണ്ടിക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍, ഹെല്‍മെറ്റ് തുടങ്ങിയവയൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഡ്രൈവിങ് ലൈസന്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, ഇന്‍ഷൂറന്‍സ്, എന്നിവയില്ലാത്താതിനാണ് ഒരു ലക്ഷത്തിലധികം രൂപ പിഴയിട്ടത്. ഹെല്‍മെറ്റ് ഇല്ലാത്തതിന് ആയിരം രൂപയും ഇന്‍ഷൂറന്‍സ് ഇല്ലാത്തതിന് രണ്ടായിരം രൂപയും രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സും ഇല്ലാത്തതിന് പതിനായിരം രൂപയും നിയമം ലംഘിച്ച് വാഹനവില്‍പ്പന നടത്തിയതിന് ഒരുലക്ഷം രൂപയുമാണ് പിഴയിട്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com