ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളും; വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളും; വിസ്താഡോം കോച്ചുകളുമായി ജനശതാബ്ദി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി
വിസ്താഡോം കോച്ചിന്റെ ഉൾവശം/ ട്വിറ്റർ
വിസ്താഡോം കോച്ചിന്റെ ഉൾവശം/ ട്വിറ്റർ

ന്യൂഡൽഹി: അത്യാധുനിക സംവിധാനങ്ങളുള്ള വിസ്താഡോം കോച്ചുകളുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഇതടക്കം ഏഴ് ട്രെയിനുകളുടെ സർവീസ് നാളെ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 

"നാളെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിനുകളിലൊന്നാണ് അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ജനശതാബ്ദി എക്‌സ്പ്രസ്. ഈ ട്രെയിനിൽ വിസ്താഡോം കോച്ചുകൾ ഉണ്ടാകും." -  ട്രെയിനിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ വിവിധ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് അഹമ്മദാബാദ്- കെവാഡിയ  ജനശതാബ്ദി എക്‌സ്പ്രസ്. ഇപ്പോൾ 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കാൻ കൂടുതൽ കാരണളായെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ചില്ല് മേൽക്കൂരയും അത്യാധുനിക സംവിധാനങ്ങളുമുള്ള വിസ്താഡോം കോച്ചുകളിൽ പുറം കാഴ്ചകൾ പരമാവധി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ജാലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കാഴ്ചയിൽ ആരുടേയും മനം മയക്കുന്ന പുതിയ കോച്ചുകൾക്കുള്ളിൽ യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം പകരുന്ന തരത്തിലുള്ള സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com